കുടുംബശ്രീക്ക് അഭിമാനമായി വീടിന്റെ താക്കോല്‍ ദാനം


കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് പി.എം.എ.വൈ-ലൈഫ് പദ്ധതിയില്‍ കൊടക്കാട്ടുംമുറിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി.കവിത, നഗരസഭ ഉപാധ്യക്ഷ വി.കെ.പത്മിനി, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എന്‍.കെ.ഭാസ്‌കരന്‍, വി.കെ.അജിത, ദിവ്യസെല്‍വരാജ്, നഗരസഭാഗം ബാവ കൊന്നേന്‍കണ്ടി, കുടുംബശ്രീ മെമ്പര്‍സെക്രട്ടറി കെ.എം.പ്രസാദ്, സി.ഡി.എസ്. അധ്യക്ഷ എം.പി.ഇന്ദുലേഖ, ഏക്സാത്ത് സെക്രട്ടറി ഒ.വി.സന്ദീപ്, കരിമ്പക്കല്‍ സുധാകരന്‍, പി.കെ.വിശ്വനാഥന്‍, കെ.പി.മോഹനന്‍, പി.എം.എ.വൈ. സോഷ്യല്‍ ഡെവലപ്പ്മെന്റ് സ്പെഷലിസ്റ്റ് പി.ആര്‍.രചന എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!