സൗദി വിമാനത്താവളത്തില്‍ വീണ്ടും ഹൂതി ആക്രമണം: ഒമ്പതുപേര്‍ക്ക് പരുക്ക്: പരുക്കേറ്റവരില്‍ ഇന്ത്യയില്‍ നിന്നുള്ളയാളും

റിയാദ്: സൗദി വിമാനത്താവളത്തില്‍ വീണ്ടും ഹൂതി വിമതരുടെ ആക്രമണം. ആക്രമണത്തില്‍ ഒമ്പതുപേര്‍ക്ക് പരുക്കേറ്റു. നേരത്തെ ആക്രമണം നടന്ന അബ്ഹ എയര്‍പോര്‍ട്ടില്‍ തന്നെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.

 

‘തീവ്രവാദികള്‍ അബ്ഹ എയര്‍പോര്‍ട്ട് ആക്രമിച്ചു. ഒമ്പത് പൗരന്മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എട്ടുപേര്‍ സൗദി പൗരന്മാരാണ്. ഒരാള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളയാളാണ്.’ സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലൂടെ സൗദി സഖ്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി അബ്ഹ എയര്‍പോര്‍ട്ടില്‍ തുടര്‍ച്ചയായി മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടക്കാറുണ്ട്. ജൂണ്‍ 12ന് നടന്ന മിസൈല്‍ ആക്രമണത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റിരുന്നു. ജൂണ്‍ 23ന് വീണ്ടും ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെടുകയും 21പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
2015 മുതല്‍ യെമനില്‍ സൈനിക കാമ്പയ്ന്‍ നടത്തുന്ന സൗദിയ്‌ക്കെതിരെ യെമനിലെ ഹൂതി വിമതര്‍ ഇതിനുമുമ്പും ആക്രമണം നടത്തിയിരുന്നു.
Comments

COMMENTS

error: Content is protected !!