കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
ലൈബ്രേറിയന്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് കോഴ്‌സിനു വേണ്ടിയുള്ള ലൈബ്രേറിയന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് രജിസ്ട്രാര്‍, കാലിക്കറ്റ് സര്‍വകലാശാലാ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം ജില്ല – 673 635 എന്ന വിലാസത്തില്‍ 24-നകം സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 647/2022
പരീക്ഷ മാറ്റി
മെയ് 23-ന് നടത്താന്‍ നിശ്ചയിച്ച സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ സി.സി.എസ്.എസ്.-പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 6-ലേക്ക് മാറ്റി. മറ്റ് പരീക്ഷകളില്‍ മാറ്റമില്ല.
ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും.
സര്‍വകലാശാലാ പഠനവിഭാഗത്തിലെ 18-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സുവോളജി നവംബര്‍ 2021 റഗുലര്‍ പരീക്ഷ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല. പി.ആര്‍. 648/2022
പ്രാക്ടിക്കല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ജെമ്മോളജി, ജ്വല്ലറി ഡിസൈനിംഗ് നവംബര്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 18, 19 തീയതികളില്‍ നടക്കും. പി.ആര്‍. 649/2022
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഒന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒന്നാം വര്‍ഷ ബി.എഫ്.എ., ബി.എഫ്.എ. ആര്‍ട്ട് ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം. പി.ആര്‍. 650/2022