കോഴിക്കോട്‌ ബീച്ചിലെ അനധികൃത കച്ചവടങ്ങൾക്കും നിർമാണങ്ങൾക്കുമെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി കോർപറേഷൻ

കോഴിക്കോട്‌ ബീച്ചിലെ അനധികൃത കച്ചവടങ്ങൾക്കും നിർമാണങ്ങൾക്കുമെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി കോർപറേഷൻ കൗൺസിൽ. ഈ മേഖലകളിൽ മയക്കുമരുന്ന്‌ ഉപയോഗമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കെതിരെയും ഇടപെടൽ നടത്തും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒറ്റക്കെട്ടായ ഇടപെടലിലൂടെ ഈ ഉദ്യമം നടപ്പാക്കുമെന്ന്‌ മേയർ ഡോ. ബീനാ ഫിലിപ്പ്‌ പറഞ്ഞു. പല ഹോട്ടലുകൾക്കെതിരെയും പരാതികളും ഉയരുന്നുണ്ട്‌. ഒരു തരത്തിലുള്ള വിട്ടുവീഴ്‌ചയുമില്ലാതെ ഈ പ്രദേശത്തെയാകെ മാറ്റുന്നതിനായി ഒന്നിച്ച്‌ മുന്നോട്ട്‌ പോകണമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത നിർമാണം, ഭക്ഷ്യ സുരക്ഷ, പാർക്കിങ്, അനധികൃത കച്ചവടം, ശുചിത്വം, ലഹരിമാഫിയയുടെ പ്രവർത്തനം തുടങ്ങിയ എല്ലാ പ്രശ്നങ്ങളിലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയറും ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദും ഉറപ്പു നൽകി. ഇക്കാര്യത്തിൽ പ്രത്യേക യോഗം വിളിച്ച് ചർച്ച നടത്താനും തീരുമാനമായി. ശക്തമായ തീരുമാനമെടുത്ത് നടപ്പിൽവരുത്തുമ്പോൾ ആരും ശിപാർശകളുമായി വരുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.
 
Comments

COMMENTS

error: Content is protected !!