സർവ്വകലാശാല വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം

വിവിധ സര്‍വകലാശാലകളില്‍ തിങ്കളാഴ്ച മുതൽ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ക്ക് തുടക്കമാവും. വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് തടസ്സങ്ങൾ ഇല്ല.

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് പരീക്ഷകള്‍ക്ക് നാളെ തുടക്കമാകുന്നത്. രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ് ലൈന്‍ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. വാക്‌സീന്‍ എല്ലാവര്‍ക്കും ലഭിച്ചില്ലെന്നതടക്കമുള്ള ആശങ്കകളാണ് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും പങ്കു വെക്കുന്നത്.

Comments

COMMENTS

error: Content is protected !!