ഹയർ സെക്കൻ്ററിഒന്നാം വർഷ പരീക്ഷയിൽ മാറ്റമില്ല. സപ്തംബർ 6 ന് തുടങ്ങും

സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ല. സെപ്റ്റംബർ 6 മുതൽ 16 വരെ ഹയർസെക്കൻഡറി പരീക്ഷയും സെപ്റ്റംബർ 7 മുതൽ 16 വരെ വോക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയും നടക്കും.

ഒന്നാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. ഒന്നാം വർഷ വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി ചോദ്യമാതൃകകൾ പരിചയപ്പെടുന്നതിനു അവസരം നൽകുന്നതിനാണ് മാതൃകാ പരീക്ഷ. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് രക്ഷിതാവിന്റെ മേൽനോട്ടത്തിൽ വീട്ടിലിരുന്ന്‌ പരീക്ഷകൾ എഴുതാം.

ടൈംടേബിൾ അനുസരിച്ച്‌ നിശ്ചിത സമയത്ത് വിദ്യാർഥികൾക്ക് ചോദ്യപേപ്പർ www.dhsekerala.gov.in എന്ന വെ‌ബ്‌‌സൈ‌റ്റിൽ നിന്നു ഡൗൺലോഡ് ചെയ്യണം. മാതൃകാ പരീക്ഷ എഴുതിയതിനു ശേഷം കുട്ടികൾക്ക്‌ അധ്യാപകരുമായി ഡിജിറ്റൽ മാധ്യമങ്ങൾ മുഖാന്തരം സംശയനിവാരണം നടത്താം. അധ്യാപകർ ആവശ്യമായ സഹായം വിദ്യാർഥികൾക്ക് നൽകും. ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌‌സൈ‌റ്റുകളിൽ പ്രസിദ്ധീകരിക്കും.

 

Comments

COMMENTS

error: Content is protected !!