വാഹന ഉടമകളുടെ മൊബൈൽ നമ്പർ ശേഖരിക്കുന്നു

വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വാഹന ഉടമകൾ ഓൺലൈൻ സംവിധാനമായ പരിവാഹൻ വെബ് സൈറ്റിൽ മൊബൈൽ നമ്പർ നൽകണമെന്ന് മോട്ടോർ വാഹനവകുപ്പ്. വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച മേൽ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ഓൺലൈനാക്കുന്നതിനായാണ് നടപടിയെന്ന് മോട്ടോർ വാഹനവകുപ്പ്  അറിയിച്ചു.

“നിലവിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണമായും മോട്ടോർ വാഹനവകുപ്പിൽ ഓൺലൈനിൽ ആയിക്കഴിഞ്ഞു. അടുത്ത ഘട്ടമായി വാഹന ഇടപാടുകൾ സംബന്ധിച്ച നടപടികളാണ് ഓൺലൈനിൽ ആക്കുന്നത്. ഇതിനായുള്ള നടപടികളുടെ ഭാഗമാണ് ഫോൺ നമ്പർ റജിസ്ട്രേഷൻ

Comments

COMMENTS

error: Content is protected !!