DISTRICT NEWS

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ കുറ്റപത്രം വൈകും

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയുടെ കേസില്‍ കുറ്റപത്രം വൈകും. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ ഇതുവരെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസമാണ് ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസിലെ നാലു പ്രതികളില്‍ മൂന്നുപേരും ഇപ്പോഴും സര്‍ക്കാര്‍ സര്‍വീസിലുള്ളവരാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷ സിറ്റി പൊലീസ് കമ്മീഷണറുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി കെ സുദര്‍ശനന്‍ പറഞ്ഞു.

നിയമവശങ്ങള്‍ പരിശോധിച്ചതിനുശേഷമാകും അപേക്ഷ സര്‍ക്കാരിലേക്ക് അയക്കുന്ന കാര്യത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ തീരുമാനമെടുക്കുക. ഇതോടെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് ഇനിയും വൈകുമെന്ന് ഉറപ്പായി. അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ കണ്ടെത്തിയതോടെയായിരുന്നു ഹര്‍ഷിന നടത്തിവന്നിരുന്ന നൂറുദിവസത്തിലേറെ നീണ്ട സമരം അവസാനിപ്പിച്ചത്. കുറ്റപത്രം വൈകുന്ന സാഹചര്യത്തില്‍ തുടര്‍ പരിപാടികള്‍ സമരസമിതി ചര്‍ച്ച ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button