ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതികളെ കോഴിക്കോടെത്തിച്ചു തെളിവെടുത്തു

കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതികളെ കോഴിക്കോടെത്തിച്ചു തെളിവെടുത്തു. കൊലപാതകം നടത്തിയ എരഞ്ഞിപ്പാലത്തെ ഹോട്ടൽ, ഇലക്ട്രിക് കട്ടറും ട്രോളി ബാഗുകളും വാങ്ങിയ കടകൾ എന്നിവിടങ്ങളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. രാവിലെ 9:52, പ്രതികളായ ഫർഹാനയെയും ഷിബിലിയെയും കൊണ്ട് അന്വേഷണ സംഘം എരഞ്ഞിപ്പാലത്തെ ഡികാസ ഹോട്ടലെത്തി.


ആദ്യം ഷിബിലിയെയുമായി കൊലപാതകം നടന്ന G4 മുറിയിലേക്ക്. കൃത്യം നടത്തിയത് എങ്ങനെയെന്നും എവിടെ വെച്ചെന്നും അന്വേഷണസംഘം വിശദമായി ചോദിച്ചറിഞ്ഞു. 10:15 ന് ഫർഹാനയെയും ജി4 മുറിയിൽ എത്തിച്ചു. ഡി കാസയിലെ തെളിവെടുപ്പ് ഒരു മണിക്കൂറും 18 മിനിട്ടും നീണ്ടുനിന്നു. 11:15 ന് പ്രതികളെ തിരികെയിറക്കിയപ്പോൾ പ്രദേശവാസികളുടെ രോഷപ്രകടനം.

പിന്നെ മൃതദേഹം കഷ്ങ്ങളാക്കാനുപയൊഗിച്ച ഇലക്ട്രിക് കട്ടർ വാങ്ങിയ കല്ലായി റോഡിലെ കടയിലേക്ക്. കട്ടർ വാങ്ങിയതിന്‍റെ ബില്ലും സമയവും പൊലീസ് പരിശോധിച്ചു. കടയിലെ ജീവനക്കാരിൽ നിന്ന് പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മൃതദേഹം മാറ്റാനായി ട്രോളി ബാഗ് വാങ്ങിയ എസ്.എം സ്ട്രീറ്റിലെ കടയിലെത്തിച്ചും തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിവെടുത്തു. ഇന്നലെ സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തിൽ ഉൾപ്പെടെ എത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു

Comments

COMMENTS

error: Content is protected !!