കേരളകലാമണ്ഡലത്തിൽ ആർത്തവ അവധി അനുവദിച്ചു

തൃശൂർ: കേരളകലാമണ്ഡലത്തിൽ ആർത്തവ അവധി അനുവദിച്ചു. വിദ്യാർത്ഥി യൂണിയന്റെ അപേക്ഷയെ തുടർന്ന് ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കാണ് അവധി നൽകുന്നത്. ആർത്തവ അവധി ഉൾപ്പെടെ വിദ്യാർഥിനികൾക്ക് വേണ്ട ഹാജർ 73 ശതമാനമായി കുറച്ചു.

നേരത്തെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്കും ആർത്തവ അവധി അനുവദിച്ചിരുന്നു. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക.

Comments
error: Content is protected !!