CRIME

24 മണിക്കൂറിനിടെ യു.പിയില്‍ ഏഴിടത്ത് ഏറ്റുമുട്ടല്‍, ഒരു മരണം

ലക്‌നൗ: ഉത്തര്‍പ്രദേശ് പൊലീസ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴിടത്ത് ഏറ്റുമുട്ടല്‍ നടത്തിയതായി റിപ്പോര്‍ട്ട്. ഒരാള്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്.

 

മുസഫര്‍നഗറില്‍ അര്‍ധരാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ക്രിമിനല്‍ കേസ് പ്രതിയാണ് കൊല്ലപ്പെട്ടതെന്ന് യു.പി പൊലീസ് അവകാശപ്പെടുന്നു. മുസഫര്‍നഗര്‍ ജില്ലയില്‍ മൂന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്.

 

ഗോരഖ്പൂര്‍, കാന്‍പൂര്‍, സഹരാന്‍പൂര്‍ എന്നീ ജില്ലകളിലും ഏറ്റുമുട്ടലുണ്ടായതായിട്ടുണ്ട്. ആദേശ് ബാലിയന്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് മിറാപൂര്‍ എസ്.എച്ച്.ഒ പങ്കജ് ത്യാഗി പറയുന്നു.
കൊലപാതകം, മോഷണം, തീവെട്ടിക്കൊള്ള തുടങ്ങി 30 ഓളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button