തൃശൂര്‍ പല്ലിശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് നാട്ടുകാര്‍

തൃശൂര്‍ പല്ലിശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ പ്രതി വേലപ്പന് ക്രിമിനല്‍ പശ്ചാത്തലമെന്ന് നാട്ടുകാര്‍. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. പ്രതി വേലപ്പനെ മുന്‍ പരിചയമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രന്റെ മകന്‍ ഗോകുല്‍ പറഞ്ഞു.

 

പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രന്‍(62), ജിതിന്‍ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പല്ലിശേരി കിഴക്കൂടൻ വേലപ്പനെ (59) പൊലീസ് അറസ്റ്റ് ചെയ്തു. രാധയാണ് ചന്ദ്രന്റെ ഭാര്യ. ജിതിന്റെ ഭാര്യ നീതു. മക്കൾ: സായന്ദ്, സരസ്‌കൃത. 

Comments

COMMENTS

error: Content is protected !!