MAIN HEADLINES
കണ്ണൂർ അയ്യൻകുന്ന് ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾ എത്തിയതായി പൊലീസ്
കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾ എത്തിയതായി പൊലീസ്. ആയുധധാരികളായ മൂന്നംഗ സംഘം മൂന്ന് ദിവസം മുമ്പാണ് എത്തിയതെന്നും പൊലീസ് അറിയിച്ചു. കരിക്കോട്ടക്കരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി .
നാല് വർഷം മുമ്പ് ഇതേ സ്ഥലത്ത് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് മൂന്ന് ദിവസം മുമ്പ് വീണ്ടും മാവോയിസ്റ്റ് സംഘം എത്തിയെന്ന് നാട്ടുകാർ പറയുന്നത്. ഒരു സ്ത്രീയടക്കം മൂന്ന് ആയുധധാരികൾ എത്തി വീടുകളിൽ നിന്ന് ഭക്ഷണ സാമഗ്രികൾ ശേഖരിച്ച് പോവുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇരിട്ടി ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. സംഭവസ്ഥലത്ത് തണ്ടർ ബോൾട്ട് പരിശോധന നടത്തി.
Comments