DISTRICT NEWS

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശനം 26-ന് രാവിലെ 10.30-ന് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സില്‍ നടക്കും. ഫോണ്‍ / ഇ-മെയില്‍ വഴി അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0494 2407346 പി.ആര്‍. 1037/2022

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും മറ്റ് അഫിലിയേറ്റഡ് ട്രെയ്‌നിംഗ് സെന്ററുകളിലേയും 1 മുതല്‍ 4 വരെ സെമസ്റ്റര്‍ ബി.എഡ്. 2015, 2016 പ്രവേശനം വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരവും നഷ്ടപ്പെട്ടവര്‍ക്കും അഫിലിയേറ്റഡ് കോളേജുകളിലെ എം.ബി.എ. വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കുമായി ഏപ്രില്‍ 2022 ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. ആഗസ്ത് 15-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 20-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

2013 പ്രവേശനം മൂന്നാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. ആഗസ്ത് 10-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 15-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പി.ആര്‍. 1038/2022

മുടങ്ങിയ ബിരുദപഠനം തുടരാം

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ ബിരുദ പ്രവേശനം നേടി നാലാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതിയതിനു ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി അഞ്ചാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാം. താല്‍പര്യമുള്ളവര്‍ ആഗസ്ത് 30-ന് മുമ്പായി എസ്.ഡി.ഇ.-യിലെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407357, 7494, 2400288. പി.ആര്‍. 1039/2022

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1040/2022

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button