സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം; ഗാന്ധി ദർശൻ എലത്തൂർ വയോധികരെ ആദരിച്ചു
എലത്തൂർ:കെ പി സി സി ഗാന്ധിദർശൻ സമിതി എലത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാംവാർഷികത്തോടനുബന്ധിച്ച് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും, രാഷ്ട്ര സംരക്ഷണ പ്രതിജ്ഞയും, 75 വയസ്സ് കഴിഞ്ഞ വയോധികരായ ചോയി, സിദ്ധാർത്ഥൻ നായർ, സുലൈമാൻ എന്നിവരെ ആദരിക്കുകയും ചെയ്തു.അംഗവൈകല്യം സംഭവിച്ച അറക്കൽ യൂസിഫിന് പൂഴിയിൽ ഉപയോഗിക്കാൻ കഴിയുന്ന വീൽചെയർ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി.എം നിയാസ് നൽകി.ഗാന്ധിദർശൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് യു.വി ദിനേശ് മണിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ആർ. പി രവീന്ദ്രൻ, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പി.ടി സുരേന്ദ്രൻ, എലത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വത്സൻ, ബ്ലോക്ക് സെക്രട്ടറി ദിലീപ്, ഒന്നാം വാർഡ് കൗൺസിലർ മനോഹരൻ മാങ്ങാറിൽ, റെനിൽ ദീപ്, താരകേഷ്, ബഷീർ, സിദ്ധാർത്ഥൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.