51 കുട്ടികൾക്ക്‌ കോർപറേഷന്റെ ലാപ്‌ടോപ്പ്‌

കോഴിക്കോട്‌ :പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട  ബിരുദ വിദ്യാർഥികൾക്ക്‌  ലാപ്‌ടോപ്പില്ലാതെ പഠനത്തിന്‌ ബുദ്ധിമുട്ടേണ്ട. 51 വിദ്യാർഥികൾക്ക്‌  അടിപൊളി ലാപ്‌ടോപ്പ്‌ സ്വന്തം. കോർപറേഷന്റെ  വാർഷിക പദ്ധതിയിലാണ്‌  15 ലക്ഷം രൂപയുടെ ലാപ്‌ടോപ്പുകൾ നൽകിയത്‌. വാർഡ്‌ സഭകൾ വഴിയാണ്‌ വിദ്യാർഥികളെ കണ്ടെത്തിയത്‌.
കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങിൽ ലാപ്‌ടോപ്പ്‌ വിതരണോദ്‌ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. വികസനസമിതി ചെയർമാൻ പി സി രാജൻ അധ്യക്ഷനായി. വിദ്യാഭ്യാസ സമിതി ചെയർമാൻ എം രാധാകൃഷ്‌ണൻ,  കൗൺസിലർമാരായ ആർ വി അയിഷാബി, എൻ പി പത്മനാഭൻ എന്നിവർ സംസാരിച്ചു. ക്ഷേമ സമിതി ചെയർമാൻ അനിത രാജൻ സ്വാഗതവും കെ ശ്രീലത നന്ദിയും പറഞ്ഞു.
Comments

COMMENTS

error: Content is protected !!