കുറ്റകൃത്യങ്ങള്‍ പഠിക്കാന്‍ നൂതന സാങ്കേതികവിദ്യയുമായി കേരള പൊലീസ് അക്കാദമി

കേരള പോലീസ് അക്കാദമി കുറ്റകൃത്യങ്ങളെപ്പറ്റി പഠിക്കാൻ വെര്‍ച്ച്വല്‍ റിയാലിറ്റി എന്ന നൂതന സാങ്കേതിക വിദ്യയൊരുക്കി. കുറ്റകൃത്യം നടന്ന നടന്ന സ്ഥലവും സാഹചര്യം എങ്ങനെ മനസിലാക്കാമെന്നും അവിടെ എങ്ങനെ പ്രവർത്തിക്കണമെന്നും ട്രെയിനികളെ പഠിപ്പിക്കുന്നതിൻ്റെ ഭാഗമായി വെര്‍ച്ച്വല്‍ റിയാലിറ്റി  സാങ്കേതികവിദ്യയാണ് തൃശൂരിലെ പൊലീസ് അക്കാദമി ഉപയോഗിക്കാൻ പോകുന്നത്.

ക്രൈം സീനിൽ നിരവധി വസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കുറ്റകൃത്യം നടന്ന സ്ഥലം പുനഃരാവിഷ്കരിക്കുക പ്രയാസമാണ്. അത് പരിശീലനത്തെ ബാധിക്കുകയും ചെയ്യും. വെര്‍ച്ച്വല്‍ റിയാലിറ്റി ഉപയോഗിക്കുമ്പോള്‍ ഇത് പരിഹരിക്കാന്‍ സാധിക്കുമെന്ന് സാങ്കേതിക വിദ്യയെപ്പറ്റി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗണ്‍സില്‍ അസിസ്റ്റന്റ് മാനേജര്‍ ദീപ്തി മോഹന്‍ പറഞ്ഞു.

 

തിരുവനന്തപുരത്തെ കോവളത്ത് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക് കോൺക്ലേവ് ‘ഹഡിൽ ഗ്ലോബൽ’ ഭാഗമാണ് ദീപ്തി. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെയും പൊലീസ് അക്കാദമിയുടെയും ഒരു വർഷത്തോളമായുള്ള പരിശ്രമത്തിൻ്റെ ഫലമായിട്ടാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. കേരള പൊലീസ് അക്കാദമി നല്‍കിയിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യങ്ങളുടെ 3ഡി മോഡലുകള്‍ വെര്‍ച്ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് വികസിപ്പിച്ചെടുത്തത്.

Comments

COMMENTS

error: Content is protected !!