KOYILANDILOCAL NEWS
പയ്യോളി ഇരിങ്ങലില്‍ ഓടിക്കൊണ്ടിരിക്കുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു


പയ്യോളി: ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനത്തിനിടെ ടോറസ് ലോറിക്ക് തീപിടിച്ചു. ആളപായമില്ല. വടകരയിൽ നിന്നും അഗ്നിശമന സേന രണ്ടു യൂണിറ്റ് എത്തിയാണ് തീയണച്ചത്.ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം.

റോഡ് നിർമാണത്തിനാവശ്യമായ ബിട്ടുമീൻ എത്തിക്കുകയായിരുന്ന ടോറസ് ലോറിക്കാണ് ഓടിക്കൊണ്ടിരിക്കെ ഇരിങ്ങൽ ടൗണിന് സമീപം തീപിടിച്ചത്. കാബിനിൽ തീപുകയുന്നത് കണ്ട് ഡ്രൈവർ ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് തീ ആളിപ്പടർന്നു. മുൻഭാഗം പൂർണമായും കത്തിയമർന്നു.

Comments