കാഴ്ച പരിമിതര്‍ക്കുള്ള വിദ്യാലയത്തില്‍ വിവിധ ഒഴിവുകൾ

 

തിരുവനന്തപുരം: വഴുതക്കാട്ടെ കാഴ്ചപരിമിതര്‍ക്കായുള്ള സര്‍ക്കാര്‍ വിദ്യാലയത്തില്‍ വിവിധ ഒഴിവുകളില്‍, ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഈ മാസം 31ന് രാവിലെ 10 മണി മുതല്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ഉദ്യോഗാര്‍ഥികള്‍ രാവിലെ 10 മണിക്ക് ബയോഡാറ്റ, യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. മെയില്‍ മേട്രണ്‍, നൈറ്റ് വാച്ച്‌മാന്‍, ക്രാഫ്റ്റ് ടീച്ചര്‍, ബ്രയിലിസ്റ്റ് തസ്തികകളില്‍ ഓരോ ഒഴിവുകളാണുള്ളത്.
വിലാസം: കാഴ്ചപരിമിതര്‍ക്കായുള്ള സര്‍ക്കാര്‍ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോണ്‍: 0471-2328184.

Comments

COMMENTS

error: Content is protected !!