KOYILANDILOCAL NEWS

വിലക്കയറ്റം തടയണം

 

 

കൊയിലാണ്ടി:നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം തടഞ്ഞു നിര്‍ത്താനും പൊതുവിതരണ ശൃംഗല ശക്തിപ്പെടുത്താനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനശീ സുസ്ഥിര വികസന മിഷന്‍ കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം സഭയുടെ നേതൃത്വത്തില്‍ കൊല്ലം മാവേലി സ്റ്റോറിനു മുമ്പില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ബ്ലോക്ക് ചെയര്‍മാന്‍ വി.വി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വിലക്കയറ്റം കൊണ്ട് ജനജീവിതം ദുസ്സഹമാവുമ്പോള്‍ കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാര്‍ പൊതുവിതരണ ശൃംഗല വഴി അവശ്യവസ്തുക്കള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനുളള നടപടിപോലും സ്വീകരിക്കുന്നില്ലെന്നും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണന്ന് പറയുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബസമേതം ഉല്ലാസയാത്ര നടത്തി ഖജനാവ് ധൂര്‍ത്തടിക്കുകയാണന്നും സമരക്കാര്‍ ആരോപിച്ചു. മണ്ഡലം ചെയര്‍മാന്‍ എ.കെ.ശ്രീധരന്‍ അദ്ധ്യക്ഷം വഹിച്ചു.
പി. രത്‌ന വല്ലി, വി.ടി .സുരേന്ദ്രന്‍, ആലിക്കോയ പുതുശ്ശേരി, നിഷാന്ത് കുമാര്‍.പി, രജിതാ ബിജു എന്നിവര്‍ സംസാരിച്ചു.ഷീബ അരീക്കല്‍, സുജാത. എ,ഷൈജശ്രീലകം, ടി.കെ.ബാലകൃഷ്ണന്‍.കെ.വി.സ്വപ്ന. കെ.കെ, സുനിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button