75 കിലോഗ്രാം നിരോധിത പ്ലാസ്‌റ്റിക്‌ പിടിച്ചു

കോഴിക്കോട് : കോർപറേഷൻ ആരോഗ്യ വിഭാഗം  നേതൃത്വത്തിൽ നഗര മേഖലയിൽ നടത്തിയ പരിശോധനയിൽ 75 കിലോഗ്രാം  നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചു.
 പാളയം, എം എം അലി റോഡ്, മാവൂർ റോഡ്, സ്റ്റേഡിയം ഭാഗം, കോട്ടൂളി എന്നീ സ്ഥലങ്ങളിലെ 26  സ്ഥാപനങ്ങളിലാണ്‌ പരിശോധന നടത്തിയത്‌.
 ഇതിൽ മൂന്ന്‌ കടകളിൽനിന്നാണ്‌   നോൺ വൂവൻ ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ തുടങ്ങിയവ പിടിച്ചെടുത്തത്‌.  ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ ഡി ശ്രീനിവാസൻ, വി കെ പ്രമോദ്,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി കെ അശോകൻ, ആർഎസ് സ്റ്റീഫൻ, കെ ടി ദിനേശ്  എന്നിവർ പങ്കെടുത്തു.   ആദ്യഘട്ടം പതിനായിരം രൂപ പിഴചുമത്തുമെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും  ഹെൽത്ത് ഓഫീസർ ഡോ.ആർ എസ് ഗോപകുമാർ അറിയിച്ചു.
Tags :
Comments

COMMENTS

error: Content is protected !!