CALICUTDISTRICT NEWSMAIN HEADLINES
കോവിഡ് ആശങ്കയുയരുന്നു; രോഗികൾ 399
കോഴിക്കോട്:രോഗികളുടെ എണ്ണത്തിലെ വർധനയ്ക്കൊപ്പം ജില്ലയിൽ കോവിഡ് ആശങ്കയുയരുന്നു. ഞായറാഴ്ച 399 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 358 പേരും സമ്പർക്കത്തിലൂടെയാണ് രോഗികളായത്. വിദേശത്ത് നിന്നെത്തിയ നാല്, ഇതര സംസ്ഥാനങ്ങളിൽ നിന്നുവന്ന 13, ഉറവിടമറിയാത്ത 24 കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം – 2509 ആയി. 128 പേർ രോഗമുക്തരായി.
865 പേർ കൂടി നിരീക്ഷണത്തിൽ
ഞായറാഴ്ച എത്തിയ 865 പേരുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 18,055 ആയി. ഇതുവരെ 95,632 പേരാണ് നിരീക്ഷണം പൂർത്തിയാക്കിയത്. പുതുതായെത്തിയ 242 പേർ ഉൾപ്പെടെ 2216 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 189 പേർ ഞായറാഴ്ച നിരീക്ഷണം പൂർത്തിയാക്കി.
ഞായറാഴ്ച എത്തിയ 212 പേരുൾപ്പെടെ 3776 പ്രവാസികൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 585 പേർ കോവിഡ് കെയർ സെന്ററുകളിലും 3150 പേർ വീടുകളിലും 41 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 19 പേർ ഗർഭിണികളാണ്. ഇതുവരെ 35,409 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി. ഞായറാഴ്ച 6283 സ്രവ സാമ്പിൾ പരിശോധനക്കയച്ചു. ആകെ 2,52,875 സാമ്പിൾ അയച്ചതിൽ 2,51,115 ഫലം ലഭിച്ചു. ഇതിൽ 2,42,883 നെഗറ്റീവാണ്. 1760 ഫലം കൂടി ലഭിക്കാനുണ്ട്.
കണ്ടെയിൻമെന്റ് സോണിൽ നിന്നൊഴിവാക്കി
കോഴിക്കോട്
കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ സ്ഥലങ്ങൾ പഞ്ചായത്ത്, വാർഡ് ക്രമത്തിൽ.
മരുതോങ്കര: വാർഡ് 12. ചേളന്നൂർ: ഏഴ്. ഉള്ള്യേരി: ഏഴ്, കക്കോടി: ഒമ്പത്.
താഴെ പറയുന്ന ഭാഗങ്ങൾ മാത്രം െമെക്രോ കണ്ടെയിൻമെന്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. കോട്ടൂർ: 13 കിഴക്ക് പഴേടത്ത് ഫുട്പാത്ത്, പടിഞ്ഞാറ് പൂളോന്നുകണ്ടി ഫുട്പാത്ത്, തെക്ക് മണ്ണാരക്കുന്നത്ത് ഭാഗം, വടക്ക് നാരകശേരി താഴത്ത് കടവ് റോഡ്. തലക്കുളത്തൂർ: ആറ് പട്ടർപാലം പുതിയോട്ടും കണ്ടിതാഴം റോഡ്,വോട്ടോട്ടുമ്മൽ താഴം റോഡ്.
Comments