തൊണ്ടയാട് ബൈപ്പാസിനടുത്ത് ബസ്സ് തല കീഴായി മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്.

കോഴിക്കോട്∙ സിഗ്നൽ മറികടക്കാൻ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് 29 പേർക്കു പരുക്ക്. ഡ്രൈവറുടെ നില ഗുരുതരം. തൊണ്ടയാട് ബൈപാസ് ജംക്‌ഷനിൽ രാവിലെ 9.30നായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്കു വരികയായിരുന്ന എലാൻട്ര ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട് ഡിവൈഡറിൽ കയറിയ ബസ് എതിർദിശയിലൂടെ പോവുകയായിരുന്ന ടിപ്പർ ലോറിയിൽ ഇടിച്ചാണ് മറിഞ്ഞത്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

 

ബസ് ഡ്രൈവർ ഓമശ്ശേരി സ്വദേശി ഹരീഷ്(42), ക്ലീനർ മുഹമ്മദ് ഷഫീഖ്(19), പുല്ലൂരാംപാറ സ്വദേശികളായ തങ്കച്ചൻ(68), അലീന(22), പയമ്പ്ര സ്വദേശികളായ സുനിൽ കുമാർ(54), അശ്വതി(23), പിലാശ്ശേരി സ്വദേശികളായ ബാലചന്ദ്രൻ(66), കമല(60), നരേന്ദ്രൻ(60), എൻഐടി കോളജ് വിദ്യാർഥി ദിയ(21), യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർഥി അഞ്ജന(20), കോഴിക്കോട് എൻജിനീയറിങ് കോളജ് വിദ്യാർഥി ശ്രീലക്ഷ്മി(22), ആദർശ്(22), സഫ്രീന(21), ജിതേഷ്(32), ചാത്തമംഗലം സ്വദേശി അഖില(24), റസീന(30), അനന്യ(23), സലീം(30), മുസ്തഫ(40), രമേശ് കുമാർ(54), ബാലൻ(57), ശോഭ(30), ശ്രീജിത്ത്, ഹാജറ(42), ഭാഗ്യശ്രീ(26), അബ്ദുറഹിമാൻ(71) എന്നിവരെ അത്യാഹിത വിഭാഗത്തിലും ദിയ മെഹ്‌റിൻ(5), ദാന മെഹ്‌റിൻ(3) എന്നിവരെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചത്. ഇതിൽ ശോഭ, അഞ്ജന, ദിയ, ഡ്രൈവർ ഹരീഷ് എന്നിവരുടെ പരുക്ക് സാരമുള്ളതാണ്.
Comments

COMMENTS

error: Content is protected !!