CALICUTDISTRICT NEWS
കോഴിക്കോട് ചെറുവാടിയില്‍ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് രണ്ട് പേർ മരിച്ചു ചെറുവാടി സ്വദേശി അബ്ദുറഹിമാനും, മലപ്പുറം ഓമല്ലൂര്‍ സ്വദേശി ബിനുവുമാണ് മരിച്ചത്.
കോഴിക്കോട് ചെറുവാടിയിൽ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ മരിച്ചു. ചെറുവാടി സ്വദേശി അബ്ദുറഹിമാനും, മലപ്പുറം ഓമല്ലൂര്‍ സ്വദേശി ബിനുവുമാണ് മരിച്ചത്. പഴമ്പറമ്പില്‍ ചെങ്കല്‍ക്വാറിയില്‍ ഇന്ന് രാവിലെയാണ് അപകടം. ക്വാറിക്ക് ലൈസന്‍സുണ്ടായിരുന്നില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മണ്ണിനടിയിൽപെട്ടവരെ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും മരിച്ചു.
Comments