KERALA
കൊവിഡ് പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രാലയം
കൊവിഡ് പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രാലയം. കൊവിഡ് വ്യാപനം നേരിടാൻ രൂപീകരിച്ച ജോയിന്റ് മോണിറ്ററിംഗ് സമിതിയുടെ യോഗമാണ് ഇന്ന് ചേരുന്നത്.
ബ്രിട്ടണിൽ രോഗവ്യപനം വീണ്ടും വർധിപ്പിച്ച കൊവിഡ് വൈറസിന്റെ വകഭേഭം കണ്ടെത്തിയ സാഹചര്യത്തിലാണ് യോഗം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ലോകരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കും.
Comments