കടലിൽ മീൻ പിടിക്കാൻ പോകുന്ന വലിയ വള്ളങ്ങള്‍ക്ക് ഇൻഷുറൻസ് നിഷേധിക്കുന്നുവെന്ന് മത്സ്യ തൊഴിലാളികള്‍

തിരുവനന്തപുരം: കടലിൽ മീൻ പിടിക്കാൻ പോകുന്ന വലിയ വള്ളങ്ങള്‍ക്ക് ഇൻഷുറൻസ് നിഷേധിക്കുന്നുവെന്ന് മത്സ്യ തൊഴിലാളികള്‍. കഴിഞ്ഞ വർഷം വരെ ഇൻഷുറൻസ് പ്രീമിയം തുക അടച്ചിരുന്ന തൊഴിലാളികളിൽ നിന്ന് ഈ വർഷം ഇൻഷൂറൻസ് പ്രീമിയം തുക സ്വീകരിച്ചിട്ടില്ല. 20 അടിയിൽ കൂടുതൽ നീളമുള്ള ഇൻബോർഡ് വള്ളങ്ങളെയാണ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

തൊഴിലാളികള്‍ ചേർന്ന് അയൽക്കൂട്ടങ്ങള്‍ രൂപീകരിച്ചും 25 ലക്ഷം രൂപ സർക്കാർ ധനസഹായവും വിനിയോഗിച്ചാണ് വള്ളങ്ങള്‍ വാങ്ങുന്നത്. ഓരോ വള്ളത്തിലും 50 മുതൽ 55 വരെ തൊളിലാളികള്‍ ഉപജീവനം നടത്തുന്നുണ്ട്. ഇൻഷുറൻസ് നടപ്പാക്കുന്നതിനാനു വേണ്ടി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പദ്ധതി നടത്തിപ്പിനായി പുതിയ കമ്പനിയെ നിയോഗിച്ചതിനു ശേഷം തൊഴിലാളികളിൽ നിന്ന് പ്രീമിയം തുക സ്വീകരിക്കുന്നില്ല. വള്ളങ്ങളിലെ എഞ്ചിനുകളുടെ പവറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പാണ് ഇതിനു കാരണമായി പറയുന്നത്. വള്ളങ്ങള്‍ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് ലഭിച്ചില്ലെങ്കിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലാകും.

Comments
error: Content is protected !!