CALICUTDISTRICT NEWS
ഡോ. ബീന ഫിലിപ്പ് കോഴിക്കോട് കോർപ്പറേഷൻ മേയര്‍
കോഴിക്കോട്: നടക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായിരുന്നു ബീന ഫിലിപ്പ്. സിപിഎം നേതൃത്വം മുൻകൈയെടുത്താണ് മൽസര രംഗത്തിറക്കിയത്. മേയർ സ്‌ഥാനാർഥിയിട്ടാണ് ബീന ഫിലിപ്പിനെ പാർട്ടി അവതരിപ്പിച്ചത്. പൊറ്റമ്മൽ വാർഡിൽ നിന്നായിരുന്നു ബീന ഫിലിപ്പിന്റെ വിജയം. കോഴിക്കോട് കോർപ്പറേഷനിലെ മേയർ സ്‌ഥാനത്ത് എത്തുന്ന നാലാമത്തെ വനിത കൂടിയാണ് ബീന ടീച്ചർ എന്ന് വിളിക്കപ്പെടുന്ന ബീന ഫിലിപ്പ്.
കപ്പക്കല്‍ ഡിവിഷനിലെ കൗണ്‍സിലറും സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറിയുമാണ് ഡെപ്യൂട്ടി മേയർ മുസാഫിര്‍ അഹമ്മദ്. കഴിഞ്ഞ കൗണ്‍സിലിലും അംഗമായിരുന്ന മുസാഫിര്‍ മുൻ എംഎൽഎ പികെ കുഞ്ഞിന്റെ മകനാണ്. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ചിരുന്നു.
Comments