ANNOUNCEMENTS
വയര്‍മാന്‍ പരീക്ഷ നാളെ
കോഴിക്കോട്: സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ പരീക്ഷ നാളെ (ജനുവരി 9) രാവിലെ 11 മുതല്‍ ഒരു മണി വരെ വെസ്റ്റ് ഹില്ലിലെ ഗവ.പോളി ടെക്‌നിക്, ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കുമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടത്തുക. പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പു മുതല്‍ പരീക്ഷ തുടങ്ങിയതിനുശേഷം അരി മണിക്കൂറിനകവും മാത്രമേ പരീക്ഷാര്‍ത്ഥികളെ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കൂ. കോവിഡ് പോസിറ്റീവ് ആയവര്‍, ക്വാറന്റൈനിലുള്ളവര്‍, കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നോ ഹോട്ട്‌സ്‌പോട്ടില്‍നിന്നോ ഉള്ളവര്‍ എന്നിവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുവാദം വാങ്ങി മാത്രമേ പരീക്ഷയില്‍ പങ്കെടുക്കാവൂ.
Comments