CALICUTDISTRICT NEWS
സരോവരം പാര്‍ക്കില്‍ പെഡല്‍ ബോട്ടിംഗ് തുടങ്ങി
കോഴിക്കോട്: സരോവരം ബയോപാര്‍ക്കില്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം പെഡല്‍ ബോട്ടിംഗ് സേവനം ആരംഭിച്ചു. രാവിലെ 9:30 മുതല്‍ വൈകീട്ട് അറ് മണി വരെയാണ് ബോട്ടിങ് സമയം. എല്ലാ സുരക്ഷാ നടപടികളോടും കൂടി 2 സീറ്റര്‍, 3 സീറ്റര്‍, 5 സീറ്റര്‍ ബോട്ടുകള്‍ക്ക് 20 മിനിറ്റിന് 50 രൂപ നിരക്കാണ് ഈടാക്കുന്നതെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0495 2720012, 9495995419.
Comments