സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ്
താമരശ്ശേരി: കൂടത്തായി ഗ്ലോബൽ കെ.എം.സി.സി. കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററുമായി സഹകരിച്ച് കൂടത്തായി റിലീഫ് ക്ലിനിക്കിൽ സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ.പി. അബ്ദുൽ റഹീം അധ്യക്ഷനായി. താമരശ്ശേരി താലൂക്ക് ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. എ.എൻ. സഹദേവൻ, ഗവ. ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ശ്രീനിവാസൻ എന്നിവർ പ്രഭാഷണംനടത്തി. നാസർ ഫൈസി കൂടത്തായി, എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി
കെ.ടി. റഊഫ്, യൂനുസ് അമ്പലക്കണ്ടി, സൈനുദ്ദീൻ കുളത്തക്കര, യു.കെ. ഹുസൈൻ, വി.കെ. ഇമ്പിച്ചി മോയ്, എം. ഷീജ, സീനത്ത് തട്ടാഞ്ചേരി, എ.കെ. കാതിരി ഹാജി, സി.പി. ഉണ്ണിമോയി, രായിൻ കുട്ടി നീറാട്, സുഹൈൽ എടവണ്ണപ്പാറ, എ.കെ. ഹംസ, ഒ.പി. മുഹമ്മദ്, പി.പി. കോയക്കുട്ടി, കെ. അസീസ്, മുജീബ് കൂളിക്കുന്ന്, റഫീഖ് കൂടത്തായി, ഇസ്മയിൽ മണിമുണ്ട, എ.കെ. മൊയ്തീൻ കുട്ടി, പി.പി. ഫസലുറഹ്മാൻ, ജാഫർ പള്ളിക്കണ്ടി, പി.പി. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.