സാങ്കൻലി ചിത്രപ്രദർശനം ശ്രദ്ധ ആര്‍ട്ട് ഗ്യാലറിയില്‍
കൊയിലാണ്ടി : സാങ്കന്‍ലി ചിത്രകലാപ്രദര്‍ശനം ആരംഭിച്ചു.പ്രശസ്ത ചിത്രകാരന് സായിപ്രസാദിന്റെ ഏകാംഗ ചിത്രപ്രദര്‍ശനമാണ് ശ്രദ്ധ ആര്‍ട്ട് ഗ്യാലറിയില്‍ കവിയും എഴുത്തുകാരനുമായ കല്പറ്റ നാരായണന് ഉദ്ഘാടനം ചെയ്തത്. ‘കലയെ കുറിച്ചുള്ള പ്രതീക്ഷ’ എന്ന സന്ദേശം പങ്കുവെക്കുന്ന ചിത്രപ്രദര്‍ശനം മനുഷ്യനിര്മ്മിതികള്ക്കൊപ്പം ,പ്രകൃതിയുടെ സഹജതയില്‍ ജീവിക്കുന്ന പക്ഷിമൃഗാദികളേ കൂടി ചേര്‍ത്തുവെക്കുന്ന കോംപോസെഷന്‍ പെയിന്റിങ്ങുകള്‍ കൊണ്ട് ശ്രദ്ധേയമാണ്.
രേഖാചിത്ര പ്രാധാന്യത്തോടെ റിയലിസ്റ്റിക് ആര്‍ട്ടിന്റെ സാദ്ധ്യത തേടുമ്പോള്‍ അക്രലിക് വര്‍ണ്ണങ്ങളുടെ ഗാഢതയും, ബ്രഷിന്റെ സാധ്യതകളും ഉപയോഗിച്ചുള്ള ഇന്റഗ്രേറ്റഡ് സെല്‍വ്സ് ,മൂവിങ്ങ് ഏജ് ടു, ഫ്രാഗ് മെന്‍സ് ഓഫ് എര്‍ത്ത്, റിസര്‍ജന്‍സ് എന്നീ പോസ്റ്റ് ഇംപ്രഷണിസ്റ്റ് വിഭാഗത്തില്‍ പ്പെട്ട ചിത്രങ്ങള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നവയാണ്. ചിത്രകൂടം ചിത്രകലാ അദ്ധ്യാപകന് കൂടിയായ സായിപ്രസാദിന്റെ ദേശീയ ശ്രദ്ധ നേടിയവ ഉള്‍പ്പെടെ 22 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് യു.കെ.രാഘവന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.വി ബാലകൃഷ്ണന്, ഷാജി കാവില്‍, റഹ്മാന് കൊഴക്കല്ലൂര്‍ ,എന്‍.കെ.മുരളി, ശിവദാസ് നടേരി, ദിലേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ച് 10ാം തിയതിയേടെ ചിത്രപ്രദര്‍ശനം സമാപിക്കും