SPECIAL
ടാറ്റ ടിഗോര്‍ സെഡാന്റെ ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ചു; വില 6.39 ലക്ഷം മുതല്‍
![](https://calicutpost.com/wp-content/uploads/2019/06/image-3-1.jpg)
ഏ റ്റവും വില കുറഞ്ഞ സെഡാന് എന്ന ലേബലില്‍ ടാറ്റ നിരത്തിലെത്തിച്ച ടിഗോറിന്റെ ഓട്ടോമാറ്റിക് പതിപ്പുകള്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളില്‍ എത്തിക്കുന്ന ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മോഡലുകള്‍ക്ക് 6.39 ലക്ഷം മുതല്‍ 7.24 ലക്ഷം രൂപ വരെയാണ് വില.
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പമാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കിയിട്ടുള്ളത്. ടിഗോറിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ എക്സ്.ഇസഡ്.എ. പ്ലസിലും അതിനുതാഴെയുള്ള എക്സ്.എം.എ. പതിപ്പിലുമാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഒരുക്കിയിട്ടുള്ളത്
ഈജിപ്ഷ്യന്‍ ബ്ലൂ, റോമന്‍ സില്‍വര്‍, എക്സ്പ്രെസോ ബ്രൗണ്‍, ബെറി റെഡ്, പേള്‍സെന്റ് വൈറ്റ്, ടൈറ്റാനിയം ഗ്രേ തുടങ്ങിയ ആറ് നിറങ്ങളിലാണ് ടാറ്റ ടിഗോര്‍ ഓട്ടോമാറ്റിക് പതിപ്പ് നിരത്തിലെത്തുന്നത്. ഡിസൈനിലും രൂപത്തിലും യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കിയത് മുന്തിയ വേരിയന്റിലായതിനാല് തന്നെ ഈ വാഹനത്തില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സാങ്കേതികവിദ്യയിലുള്ളതും എട്ട് സ്പീക്കറുകള്‍ അടങ്ങിയതുമായ ഹര്മന് സൗണ്ട് സിസ്റ്റവും നല്‍കിയിട്ടുണ്ട്.
15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, എല്‍ഇഡി ഓട്ടോ ഫോള്‍ഡ് സൈഡ് മിററുകള്‍, സ്പാര്ക്കിങ് ഫിനിഷോടു കൂടിയ ഡ്യുവല്‍ ചേംബര്‍ പ്രൊജക്ഷന് ഹെഡ് ലാമ്പുകള്‍ എന്നിവവും ഈ വാഹനത്തിലെ പ്രത്യേകതകളാണ്.
Comments