ANNOUNCEMENTS

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് / ഫീല്‍ഡ് ഓഫീസര്‍ ആകാം

കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനു കീഴിൽ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറസ് / ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്മീഷൻ ഏജൻ്റ്  അവസരം.
പ്രായം: 18 വയസ്സിനും 50 നും മധ്യേ.
തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീ യുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും 65 വയസ്സില്‍ താഴെയുള്ള കേന്ദ്ര, സംസ്ഥാന സര്‍വീസില്‍ നിന്നും വിരമിച്ചവർക്ക് ഫീല്‍ഡ് ഓഫീസര്‍ ആവാനും അവസരമുണ്ട്.
യോഗ്യത:  പത്താം ക്ലാസ്സ് പാസായവരും കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരുമായിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റുമാര്‍, വിമുക്ത ഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.അപേക്ഷിക്കേണ്ട വിധം :  ബയോഡാറ്റ – മൊബൈല്‍ നമ്പർ വയസ്സ് , യോഗ്യത , മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം  postalrect.clt@gmail.com  എന്ന വിലാസത്തിലേക്ക്  മെയിൽ ചെയ്യണം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്റര്‍വ്യൂ നടത്തേണ്ടതിനാല്‍ ഇന്റര്‍വ്യൂ തിയ്യതി അപേക്ഷകരെ അറിയിക്കുന്നതാണ് . തെരെഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍എസ്‌സി /കെവിപി  ആയി സെക്യൂരിറ്റി ഡെപോസിറ്റ് കെട്ടി വെക്കേണ്ടതാണ് .

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി:  മെയ് 5.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button