ചെങ്ങോട്ടുകാവിൽ കമ്മ്യൂണി കിച്ചൻ
ചെങ്ങോട്ടുകാവ്: ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ ചെങ്ങോട്ടുകാവ് വനിത ഹോട്ടൽ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു. ഉൽഘാടന ദിവസംതന്നെ അവശത അനുഭവിക്കുന്ന 150 ൽ പരം പേർക്ക് RRT വളണ്ടിയർമാർ മുഖേന സൗജന്യമായി ഭക്ഷണമെത്തിച്ചു. ചേലിയയിൽ പ്രവർത്തിക്കുന്ന DCC യിലേക്കും രോഗികൾക്കുള്ള 3 നേരത്തെ ഭക്ഷണവും ഇവിടെ നിന്നാണ് എത്തിക്കുന്നത്. സന്നദ്ധ സംഘടനകൾ മുഖേനയാണ് അടുക്കളയിലേക്കുള്ള ഭക്ഷ്യസാധനങ്ങൾ ശേഖരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ കിച്ചൺ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.വേണു മാസ്റ്റർ സ്റ്റാൻറിങ് കമ്മറ്റി ചെയർ പേഴ്സ മാരായ ബിന്ദു മുതിര കണ്ടത്തിൽ ബേബി സുന്ദർരാജ്, ഗീത കാരോൽ, ബ്ലോക്ക് മെമ്പർ ജുബീഷ് ,വനിത ബേങ്ക് പ്രസിഡണ്ട് ടി.വി ഗിരിജ ജനപ്രതിനിധികളായ തെസ്ലീന, റസിയ, ബീന കുന്നുന്മൽ, രതീഷ് മെമ്പർ ,മ ജുമെമ്പർ ,CDS ചെയർപേഴ്സൺ മിനി,സെക്രട്ടറി എൻ. പ്രദീപൻ, ഹെൽത്ത് ഇൻസ്പക്ടർ സുകുമാരൻ , വളണ്ടിയർമാരായഅനിൽകുമാർ ,രതീഷ് എന്നിവർ സംസാരിച്ചു.
പ്രവാസി കൂട്ടം ചെങ്ങോട്ടുകാവ് (UAE), പ്രഭാതം റസിഡൻസ് അസോസിയേഷൻ പൊയിൽ ക്കാവ് എന്നീ സംഘടനകൾ ആദ്യ ദിവസം തന്നെ ഭക്ഷ്യസാധനങ്ങൾ സംഭാവന ചെയ്തു. – കുടുബശ്രീ പ്രവർത്തകരായ രജനി വാളിയിൽ , സുനിത പൊല്ലാത്ത്, ഷിഖ കെ , മിനി കെ എന്നിവരാണ് പാചകത്തിന് സഹായിക്കുന്നത്.