AGRICULTURE

വീട്ടിലിരിക്കുന്നവർക്ക് ഓൺലൈൻ കൃഷിപാഠങ്ങളുമായി സർവ്വകലാശാല

കോവിഡ്‌ കാലത്ത്‌  കേരള കാര്‍ഷിക  സര്‍വകലാശാലയുടെ ഇ – പഠന കേന്ദ്രത്തിലൂടെ കാർഷിക പാഠങ്ങൾ. വീഡിയോ സഹിതം സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞർ വഴിയുള്ള  സൗജന്യ കോഴ്‌സ് പൂര്‍ണ്ണമായും മലയാളത്തിലാണ്. അല്ലെങ്കില്‍ സ്മാര്‍ട്ട്‌  ഫോണിന്‍റെ സഹായത്തോടെയോ  കോഴ്സ് വിഷയം പഠിക്കാനാവും.    വിവിധ കാർഷിക വിഷയങ്ങൾ മാസ്സീവ് ഓപ്പൺ  ഓണ്‍ലൈൻ കോഴ്സ് വഴിയാണ്‌ നൽകുന്നത്‌.

www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ രജിസ്‌റ്റർ എന്ന ബട്ടൺ  കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. തുടർന്ന്‌ കോഴ്‌സ്‌ തെരഞ്ഞെടുത്ത്‌ രജിസ്‌റ്റർ ചെയ്യണം.  രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ‘പ്രവേശനം’ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് യുസർ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാം. ഫൈനല്‍ പരീക്ഷ പാസാവുന്ന  പഠിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. സർട്ടിഫിക്കറ്റിന്‌ 750 രൂപ ഫീസടക്കണം. മറ്റു ഫീസുകളില്ല.

‘രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗ്ഗങ്ങളിലൂടെ ’ എന്ന വിഷയത്തില്‍  സംഘടിപ്പിക്കുന്ന മാസ്സീവ് ഓപ്പൺ  ഓണ്‍ലൈൻ കോഴ്സ് 28ന് ആരംഭിക്കും. പത്ത്  സെഷനുകളിലായി 24 ദിവസം ദൈര്‍ഘ്യമുള്ളതാണ്‌ ഈ   കോഴ്സെന്ന്‌ സെന്റർ ഫോർ ഇ –- ലേണിങ് സെന്റർ  ഡയറക്ടർ ഡോ. അനൂപ്‌ പറഞ്ഞു. സെപ്‌തംബറിൽ ശീതകാല പച്ചക്കറികൃഷിയാണ്‌ കോഴ്‌സ്‌.  തുടർന്ന്‌ ഹൈടെക്‌  കൃഷി കോഴ്‌സും നടത്തും. നിലവില ഉദ്യാനപരിപാലനം, പൂകൃഷി എന്നി കോഴ്‌സുകൾ നടക്കുന്നുണ്ട്‌. പത്തോ പന്ത്രണ്ടോ  മൊഡ്യൂളുകളായാണ്‌ ക്ലാസ്‌. നിരവധി പേർ ക്ലാസുകളിൽ പങ്കെടുത്ത്‌ കൃഷിയിലേക്ക്‌ പുതുതായി  ആകർഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button