18 വസയസിന് മുകളിലുള്ള എല്ലാവർക്കും ഇനി വാക്സിൻ റജിസ്ത്ര് ചെയ്യാം – മന്ത്രി
സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരേയും കോവിഡ് വാക്സിന് ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിന് എടുക്കുന്നതിനായി കോവിന്‍ വെബ് സൈറ്റില്‍ (https://www.cowin.gov.in) രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കേണ്ടതാണ്.
സംസ്ഥാനത്ത് 31.54 ശതമാനം പേര്‍ക്കാണ് (1,05,37,705) ആദ്യഡോസ് വാക്സിന് നല്‍കിയത്. 8.96 ശതമാനം പേര്‍ക്കാണ് (29,93,856) രണ്ടാം ഡോസ് വാക്സിന് ലഭിച്ചിട്ടുള്ളത്.
ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,35,31,561 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 13,31,791 പേര്‍ക്ക് ഒന്നാം ഡോസും 3,13,781 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 16,45,572 പേര്‍ക്ക് വാക്സിന് നല്കിയ എറണാകുളം ജില്ല ഒന്നാമതാണ്. 12,42,855 പേര്‍ക്ക് ഒന്നാം ഡോസും 3,72,132 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 16,14,987 പേര്‍ക്ക് വാക്സിന് നല്കിയ തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.