തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 22 ഇലക്ട്രിക് ബസുകള്‍ മന്ത്രി എംബി രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം:  തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 22 ഇലക്ട്രിക് ബസുകള്‍ മന്ത്രി എംബി രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. കാര്‍ബണ്‍ ന്യൂട്രല്‍ അനന്തപുരി എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 22 ഇലക്ട്രിക് ബസുകളാണിവ. പുതിയ 20 ബസുകളുടെയും രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകളുടെയും ഫ്‌ളാഗ് ഓഫാണ് നടന്നത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനും മേയര്‍ ആര്യ രാജേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഡബിള്‍ ഡക്കറില്‍ ആദ്യ യാത്രയും നടത്തിയെന്നും ആദ്യഘട്ടമായി ലഭ്യമാക്കിയ 60 ഇലക്ട്രിക് ബസുകള്‍ക്ക് പൊതുജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു. ഇതോടെ  നഗരം ചുറ്റിക്കാണാന്‍ രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക നഗരമായി തിരുവനന്തപുരം മാറി.

നഗരത്തിന്റെ പ്രധാന ആകർഷണീയതകളിൽ ഒന്നാണ് കെ എസ് ആർ ടിസിയുടെ മേൽമൂടി ഇല്ലാത്ത ഡബിൾഡക്കർ ബസിലെ യാത്ര. ഉച്ചയ്‌ക്ക് തുടങ്ങി രാത്രിവരെയാണ് സർവീസ്. യാത്രക്കാരെ നഗരത്തിലെ പ്രധാന സ്ഥലങ്ങൾ പരിചയപ്പെടുത്താൻ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. പ്രത്യേകാനുമതി വാങ്ങിയാണ് പഴയ ബസിന്റെ മേൽമൂടി മാറ്റി ഉപയോഗിച്ച് തുടങ്ങിയത്.ബ‌ഡ്‌ജറ്റ് ടൂറിസം വിഭാഗത്തിനാണ് ഇതിന്റെ ചുമതല.

Comments
error: Content is protected !!