CRIMEMAIN HEADLINES
വിമാനത്തിലെ കക്കൂസിൽ ഒരു കോടിയുടെ സ്വർണ്ണം
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിൽ ഒരു കോടിയുടെ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അബുദാബിയിൽനിന്ന് കണ്ണൂർ വഴി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ കക്കൂസ് മുറിയിൽ നിന്നാണ് 1887 ഗ്രാം സ്വർണം കണ്ടെടുത്തത്. മിശ്രിത രൂപത്തിൽ രണ്ട് പായ്ക്കറ്റുകളിൽ ശുചിമുറിയിലെ മാലിന്യത്തോടൊപ്പമാണ് സ്വർണം ഉണ്ടായിരുന്നത്. ഇതിന് 99,85,905 രൂപ വിലവരും.
കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടുമെന്ന് കണ്ട് ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നു. സ്വർണം കൊണ്ടുവന്നയാളെ തിരിച്ചറിയാനായിട്ടില്ല. ശുചിമുറിയിലെ മാലിന്യത്തിന് ഒപ്പം ഉപേക്ഷിച്ചത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.
Comments