CRIMEMAIN HEADLINES
ജ്വല്ലറി തട്ടിപ്പ് കേസ്. പൂക്കോയ തങ്ങൾ പിടിയിൽ
കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും ജുവലറിയുടെ മാനേജിംഗ് ഡയറക്ടറുമായ പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി. കാസർകോട് ഹൊസ്ദുർഗ് കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. ഒമ്പത് മാസമായി ഒളിവിലായിരുന്ന ഇയാൾക്കു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു.
നിക്ഷേപത്തട്ടിപ്പിൽ ഒന്നാം പ്രതിയായ ജ്വല്ലറി എംഡി ടി കെ പൂക്കോയ തങ്ങൾ, മകൻ നാലാം പ്രതി ഹിഷാം എന്നിവരെ കണ്ടത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മുൻ എം.എൽ.എ എം സി ഖമറുദ്ദീനെ കേസിൽ അറസ്റ്റ് ചെയ്തതോടെയാണ് പൂക്കോയ തങ്ങൾ മുങ്ങിയത്.
പൂക്കോയ തങ്ങൾ ആദ്യം ലക്ഷദ്വീപിലേക്കും പിന്നീട് നേപ്പാളിലേക്കും കടന്നതായി വാർത്തകൾ ഉണ്ടായിരുന്നു. 750 ഓളം നിക്ഷേപകരിൽനിന്ന് 150 കോടി രൂപ കൈക്കലാക്കി എന്നാണ് കേസ്. 2020 ജനുവരിയിലാണ് ജ്വല്ലറി പൂട്ടിയത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
Comments