ANNOUNCEMENTSKERALA
പി. സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക്
സിപിഎം സംസ്ഥാന സമിതി അംഗം പി സതീദേവി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയാവും.എംസി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്കാണ് പി സതീദേവിയെ നിയമിക്കുന്നത്. അന്തിമ തീരുമാനം വരാനിരിക്കയാണ്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സതീദേവിയെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി കൂടി തീരുമാനം എടുക്കുന്നതോടെ നിയമനം ഉണ്ടാവും. സിപിഎമ്മിന്റെ ബഹുജന സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ്. വടകര പാർലമെൻ്റ് മണ്ഡലത്തിൽ നിന്നുള്ള എം.പിയായും ഇരുന്നിട്ടുണ്ട്.
Comments