കളിക്കുന്നതിനിടെ കവുങ്ങ് തലയിൽ വീണ് ഏഴു വയസുകാരി മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴയിൽ തൊട്ടി പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൾ ടി പി ഫാത്തിമ സനയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്തെ തോട്ടത്തിൽ കളിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. ശക്തമായ കാറ്റിൽ കവുങ്ങ് കടപുഴകി.
നിലവിളി കേട്ട് ഓടിക്കൂടിയ വീട്ടുകാരും അയൽക്കാരും ചേർന്ന് ഉടൻ തന്നെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴി മധ്യേ മരണം സംഭവിച്ചു. മുതുക്കുറിശ്ശി കെ വി എ എൽ പി സ്കൂളിലെ രണ്ടാം ക്ലാസം വിദ്യാർഥിനിയാണ് ഫാത്തിമ സന.
Comments