CALICUTKOYILANDILATESTLOCAL NEWSTHAMARASSERIVADAKARA
പയ്യോളി ഹൈസ്കൂൾ കെട്ടിടം 14 മുഖ്യമന്ത്രി നാടിനു സമർപ്പിക്കും
പയ്യോളി ഹൈസ്കൂളിൻ്റെ പുതിയ കെട്ടിടം സപ്തംബർ 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ഈ ക്ലാസ് മുറികളിലേക്ക് ഫർണിച്ചർ ബിരിയാണി ഫെസ്റ്റിലൂടെ സംഘടിപ്പിച്ചവയാണ്. 14 ക്ലാസുകളിലേക്കുള്ള ഫർണിച്ചറുകൾ ഇങ്ങനെ കൂട്ടായ്മയിലൂടെ നിർമ്മാണം പൂർത്തിയാക്കിച്ചെടുത്തു. ഇവയുടെ സമർപ്പണവും ചടങ്ങിൽ നിർവ്വഹിക്കും.
സ്വാഗത സംഘം യോഗം പയ്യോളി നഗരസഭാ ചെയർമാൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നയാ ഹൈസ്കൂളിൽ ക്സാസ് മുറികളുടെ ദൌർലഭ്യം പ്രയാസം സൃഷ്ടിച്ചിരുന്നു. കെട്ടിട നിർമ്മാണത്തിന് ഉണ്ടായ തടസ്സങ്ങളും പ്രതിസന്ധി സൃഷ്ടിച്ചു.
Comments