തലകീഴായി കെട്ടിയിട്ട് തല്ലുന്ന ഈജിപ്ഷ്യൻ ‘തേൾ’ തടവറ; മുർസി നേരിട്ടത് നരകപീഡനം? [Image: നവീൻ മോഹൻ]

ജൂൺ 17നായിരുന്നു ലോകത്തെ ഞെട്ടിച്ച ആ മരണം. മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി(67) വിചാരണയ്ക്കിടെ കോടതിമുറിയിലെ ചില്ലുകൂട്ടിൽ കുഴഞ്ഞുവീണു മരിച്ചതു പക്ഷേ ഈജിപ്തിൽ മാത്രം വലിയ ഞെട്ടലുണ്ടാക്കിയില്ല. പട്ടാള ഭരണകൂടത്തിന്റെ കർശന നിയന്ത്രണമുള്ള മാധ്യമങ്ങൾക്കെല്ലാം മരണ വാർത്തയെ ഉൾപ്പേജിലെ ചെറുകോളത്തിൽ ഒതുക്കേണ്ടി വന്നു. സർക്കാരിനു കീഴിലുള്ള അൽ–അഹ്റം പത്രം ഏഴു വരികളിൽ വാർത്തയൊതുക്കിയത് ക്രൈം പേജിൽ! മുൻ പ്രസിഡന്റാണ് മുർസിയെന്നത് ഒരിടത്തു പോലും പരാമർശിച്ചില്ല. ഈജിപ്ഷ്യൻ ഇന്റലിജൻസിനു കീഴിൽ പ്രവർത്തിക്കുന്ന സിബിസി ചാനലിലെ അവതാരക മരണവാർത്ത പറഞ്ഞവസാനിപ്പിച്ചത് ‘send from a Samsung device’ എന്നായിരുന്നു. ഭരണകൂടം തയാറാക്കി അയച്ചു കൊടുത്ത സ്ക്രിപ്റ്റാണ് മുർസിയുടെ മരണവാർത്തയിൽ പോലും മാധ്യമങ്ങൾ ഉപയോഗിച്ചതെന്നു വ്യക്തം.

മുർസി മരിച്ച് മൂന്നു മണിക്കൂറിനപ്പുറം പബ്ലിക് പ്രോസിക്യൂട്ടർ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു– ആരോഗ്യപരമായി മുർസിക്ക് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല എന്നായിരുന്നു അത്. അതോടെ ഭരണകൂടത്തിനും ക്ലീൻ ചിറ്റ്. മരിച്ചതിനു പിന്നാലെ അതിവേഗം കബറടക്കവും കഴിഞ്ഞു. ഭാവിയിൽ സ്മാരകമായി മാറ്റാനാകാത്ത വിധം കയ്റോയിലെ നാസ്‌ർ സിറ്റിയിലായിരുന്നു കബറടക്കം. ഷർഖിയയിലെ കുടുംബ കബർസ്ഥാനിൽ കബറടക്കണമെന്ന ആഗ്രഹത്തിനു ചെവികൊടുത്തില്ലെന്നു മാത്രമല്ല, കുടുംബാംഗങ്ങളിൽ 10 പേർക്കും അഭിഭാഷകർക്കും മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അതു നടന്നതാകട്ടെ കനത്ത സുരക്ഷയിലും. അതിനിടയിലും ചിലരെങ്കിലും ജയിൽ ഉദ്യോഗസ്ഥരോട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെപ്പറ്റി ചോദിച്ചു– ആർക്കും ഉത്തരമുണ്ടായിരുന്നില്ല! മുർസിയുടെ മരണത്തിനു പിന്നിലെ ദുരൂഹത ആരംഭിക്കുന്നതും അവിടെ നിന്നായിരുന്നു…

 

 

 

 

Comments

COMMENTS

error: Content is protected !!