SPECIAL

കഴക്കൂട്ടത്ത് റെഡി ടു മൂവ് 3BHK ലക്ഷ്വറി ഫ്ലാറ്റുകൾ

 

സ്വിമ്മിംഗ് പൂൾ, എയർകണ്ടീഷൻഡ് ഹെൽത്ത് ക്ലബ്, ക്ലബ് ഹൗസ്, ഇൻഡോർ ഗെയിംസ്, ചിൽഡ്രൻസ് പ്ലേ ഏരിയ, ഷട്ടിൽ കോർട്ട്, റീഡിംഗ് റൂം, വൈഫൈ, ഇന്റർകോം, കേബിൾ ടിവി കണക്ഷനു വേണ്ടിയുള്ള പ്രൊവിഷൻ, പ്രായമായവർക്കായി എൽഡേഴ്‌സ് കോർണർ, ട്രോപ്പിക്കൽ ഗാർഡൻ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഈ പ്രോജക്ടിലുണ്ട്.

വീടുകളെയും ഫ്ലാറ്റുകളെയും ഭാവിയിലേക്കുള്ള നിക്ഷേപമെന്ന നിലയിൽ കാണുന്നവരും, ഇഷ്ടത്തോടെ താമസിക്കാനുള്ള ഇടമായി കരുതുന്നവരും സ്വന്തമാക്കാൻ ഒരുപോലെ ആഗ്രഹിക്കുന്ന ഒരു പ്രോജക്ട് തിരുവനന്തപുരത്തുണ്ട്; ടെക്‌നോപാർക്കിനടുത്തുള്ള ഒലിവ് ക്രസിഡ. ഒലിവ് ബിൽഡേഴ്‌സ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ള റെഡി ടു ഒക്യൂപൈ ഫ്‌ളാറ്റാണിത്.
കഴക്കൂട്ടത്ത് മൂന്ന് ഏക്കറിലാണ് ലക്ഷ്വറി പ്രോജക്ട് നിർമിച്ചിട്ടുള്ളത്. 18 നിലകൾ വീതമുള്ള മൂന്ന് ടവറുകളിലായി 270 അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. ഈ പ്രോജക്ടിലെ 1362, 1380 സ്‌ക്വയർ ഫീറ്റുകളിലുള്ള 2BHK അപ്പാർട്ട്‌മെന്റുകളുടെ വിൽപ്പന കഴിഞ്ഞു. ഇനി 1667, 1696 സ്‌ക്വയർ ഫീറ്റുകളിലുള്ള ഏതാനും 3BHK അപ്പാർട്ട്‌മെന്റുകൾ മാത്രമാണ് വിൽക്കാനുള്ളത്.
ഉയർന്ന ജീവതശൈലിക്ക് ഇണങ്ങുന്ന വിധത്തിലുള്ള ആധുനിക സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്. സ്വിമ്മിംഗ് പൂൾ, എയർകണ്ടീഷൻഡ് ഹെൽത്ത് ക്ലബ്, ക്ലബ് ഹൗസ്, ഇൻഡോർ ഗെയിംസ്, ചിൽഡ്രൻസ് പ്ലേ ഏരിയ, ഷട്ടിൽ കോർട്ട്, റീഡിംഗ് റൂം, വൈഫൈ, ഇന്റർകോം, കേബിൾ ടിവി കണക്ഷനു വേണ്ടിയുള്ള പ്രൊവിഷൻ, പ്രായമായവർക്കായി എൽഡേഴ്‌സ് കോർണർ, ട്രോപ്പിക്കൽ ഗാർഡൻ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഈ പ്രോജക്ടിലുണ്ട്.
24 മണിക്കൂർ ജനറേറ്റർ ബായ്ക്കപ്പും 24 മണിക്കൂർ സെക്യൂരിറ്റിയുമുള്ള ഒലിവ് ക്രസിഡയിൽ സിസിടിവി, സെൻട്രലൈസ്ഡ് ഗ്യാസ് കണക്ഷൻ, അസോസിയേഷൻ ഓഫീസ്, മൾട്ടി ലെവൽ കാർ പാർക്കിംഗ്, അഗ്നിസുരക്ഷാ ഉപകരണങ്ങൾ എന്നീ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ടെക്‌നോപാർക്ക്, ട്രിവാൻഡ്രം ഇന്റർനാഷണൽ സ്റ്റേഡിയം, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസ്, എയർപോർട്ട്, പുതിയതായി നിർമിക്കപ്പെടുന്ന ലുലു മാൾ എന്നിവ ഒലിവ് ക്രസിഡയുടെ അടുത്താണ്. ഇതിന്റെ സമീപത്തായി പ്രധാന ആശുപത്രികളും കോളജുകളും സ്‌കൂളുകളും മാളുകളും വിനോദകേന്ദ്രങ്ങളുമുണ്ട്. ഇതുപോലുള്ള പ്രമുഖ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും സാമീപ്യം ഈ പ്രോജക്ടിന്റെ മൂല്യം വർധിപ്പിക്കുന്നു.
ഒലിവിന്റെ മറ്റ് പ്രോജക്ടുകൾ
ഭവനനിർമാണരംഗത്ത് 36 വർഷത്തെ പാരമ്പര്യമുള്ള ഒലിവ് ബിൽഡേഴ്‌സിന് കേരളത്തിൽ, കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തും തൃശൂരുമായി ഇപ്പോൾ 11 പ്രോജക്ടുകളുണ്ട്. അക്കൂട്ടത്തിൽ നിർമാണത്തിലിരിക്കുന്നതും നിർമാണം പൂർത്തിയായതുമായ പ്രോജക്ടുകളുണ്ട്. തിരുവനന്തപുരത്ത് ടെക്‌നോപാർക്കിനടുത്തുള്ള ഒലിവ് ക്രെസിഡയ്ക്കു പുറമേ, കൊച്ചിയിൽ കാക്കനാട് ഇൻഫോപാർക്കിനടുത്തുള്ള അസ്ട്ര, അരിസ്റ്റ, അലീറ്റ എന്നിവയും റെഡി ടു ഒക്യുപൈ ഫ്‌ളാറ്റുകളാണ്. കൊച്ചിയിൽ ഇടപ്പള്ളിയിലെ ഒലിവ് ഇയാന്തയും കാക്കനാട്ടെ അന്നയും അലീഷയും കോട്ടയത്തെ ഒലിവ് സെലസ്റ്റിനയും ഉടൻ നിർമാണം പൂർത്തിയാകുന്നവയാണ്. ഇടപ്പള്ളിയിലെ ഒലിവ് ഒറാനിയയും തിരുവല്ലയിലെ ഒലിവ് കരിനീനയും തൃശൂരിലെ ഒലിവ് കാസിൽഡയും നിർമാണം ആരംഭിച്ച പ്രോജക്ടുകളാണ്.
ആദ്യമായി വീട് വാങ്ങുന്നവർക്ക് ഹൗസിംഗ് ലോൺ എടുക്കുമ്പോൾ പ്രധാൻ മന്ത്രി ആവാസ് യോജന (PMAY) അനുസരിച്ചുള്ള സബ്‌സിഡിയായി ഇപ്പോൾ 2.67 ലക്ഷം രൂപ ലഭിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് ഹൗസിംഗ് ലോൺ എടുക്കുന്നതിനും അർഹരായവർക്ക് സബ്‌സിഡി ലഭ്യമാക്കുന്നതിനുമുള്ള എല്ലാ പിന്തുണയും ഒലിവ് ബിൽഡേഴ്‌സ് നൽകുന്നതാണ്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button