KERALA
എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കാന്‍ ഇനി സര്‍ക്കാരിന് സാധ്യമല്ലെന്ന് മന്ത്രി കെ.കെ ശൈലജ; ‘ഗ്രാന്റും മറ്റ് സഹായങ്ങളും സംസ്ഥാനത്തിന് ലഭിക്കുന്നില്ല’
തലശ്ശേരി: എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കാന്‍ ഇനി സര്‍ക്കാരിന് സാധ്യമല്ലെന്ന് മന്ത്രി കെ.കെ ശൈലജ. ഇതിനാവശ്യമായ ഗ്രാന്റും മറ്റ് സഹായങ്ങളും സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ച മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണത്തെ ആദരിക്കാന്‍ ഈങ്ങയില്‍പീടികയില്‍ സംഘടിപ്പിച്ച പൗരസ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്നോളം സംസ്ഥാനത്തിന് നേരാവണ്ണം മുന്നോട്ടു പോകാനാവശ്യമായ പദ്ധതി വിഹിതം കേന്ദ്ര സര്‍ക്കാരുകള്‍ തന്നിട്ടില്ല. മലബാര്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്നും കെ.കെ ശൈലജ പറഞ്ഞു.
ഇത്തവണത്തെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ഒന്നും തന്നില്ലെന്നു മാത്രമല്ല വായ്പ എടുക്കാനുള്ള ശേഷി പോലും കുറച്ചതായി മന്ത്രി പറഞ്ഞു. എ.എന്‍.ഷംസീര്‍ എംഎല്‍എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
Comments