KERALA
നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തിന്‍റെ പടി വാതിലില്‍ പ്രവാസി കുഴഞ്ഞുവീണു മരിച്ചു
നാട്ടിലേക്ക് പോകാനായി സൗദി അറേബ്യ കിഴക്കന്‍ പ്രവിശ്യയിലെ ദമാം വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ മുക്കാട്ടുകര, നെട്ടിശ്ശേരി നെല്ലിപ്പറമ്പില്‍ വീട്ടില്‍ ഗിരീഷ് (57) ആണ് മരിച്ചത്.
ഇദ്ദേഹം 25 വര്‍ഷമായി പ്രവാസിയായിരുന്നു. ഒരു സ്വകാര്യ ഫയര്‍ ആന്റ് സേഫ്റ്റി കമ്പനിയില്‍ ബിസിനസ് ഡെവലപ്മന്റ് ഓഫീസറായി ജോലി ചെയ്തുവരുകയായിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം അവധിക്കായി നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്തില്‍ കയറുന്നതിനിടെയാണ് ഗിരീഷ് കുഴഞ്ഞുവീണത്.
സതിയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്. മൃതദേഹം ഖതീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് മൃതദേഹം അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെയും കമ്പനി അധികൃതരുടെയും നേതൃത്വത്തില്‍ നടന്നുവരുകയാണ്.
Comments