വിവരാവകാശ കമ്മിഷൻ ആദ്യം മിന്നല്‍ പരിശോധന കലക്ടറേറ്റുകളിൽ

തിരുവനന്തപുരം : വിവരാവകാശ കമ്മീഷന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിൽ ആദ്യം മിന്നല്‍ പരിശോധനകൾ നടത്തുന്നത് കലക്ടറേറ്റുകൾ കേന്ദ്രീകരിച്ചായിരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ എ ഹക്കീം വ്യക്തമാക്കി. ആലപ്പുഴ കളക്ടറേറ്റില്‍ തെളിവെടുപ്പിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും മിന്നല്‍ പരിശോധന തുടങ്ങുക. ഇതിനായി സജ്ജമാകാന്‍ കളക്ടര്‍മാരുടെ പ്രത്യേക യോഗം വിളിക്കും. കലക്ടേഴ്സ് മീറ്റിംഗിൽ ഇത് പ്രത്യേകം ചർച്ച ചെയ്യും. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ട പരിശോധന. ഇടുക്കി, വയനാട്, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഫോറസ്റ്റ് വകുപ്പുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പരിശോധന നടത്തും. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിലും പരിശോധന നടത്തും. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലും പരിശോധന നടത്തും.

ഹിയറിങ്ങില്‍ വിദ്യാഭ്യാസ വകുപ്പില്‍ നേരിട്ട് നടക്കുന്ന നിയമനങ്ങള്‍, സ്ഥല മാറ്റങ്ങള്‍, തസ്തിക മാറ്റം പോലെയുള്ള നിയമനങ്ങളില്‍ വ്യക്തമായ രേഖയുടെ അഭാവത്തില്‍ ഹര്‍ജിക്കാരന് അവ ലഭ്യമാക്കാന്‍ 21 ദിവസം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുവദിച്ചു. ഓട്ടോ കാസ്റ്റിലെ ജീവനക്കാരന് നല്‍കാന്‍ ഉണ്ടായിരുന്ന ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും അതിന്റെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഒരാഴ്ച അനുവദിച്ചു.

Comments
error: Content is protected !!