KOYILANDILOCAL NEWS
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ചെറു ധാന്യകൃഷി പ്രോത്സാഹിപ്പിക്കുന്നു
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാർഷിക പദ്ധതിയായ നിലക്കടല -ചെറുധാന്യ കൃഷി പ്രസിഡന്റ് ശ്രീമതി സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നിർവ്വഹണം. തരിശായി കിടന്ന മൂന്നര ഹെക്ടറോളം സ്ഥലത്തു 40 ഓളം ഗ്രൂപ്പുകൾ ആണ് കൃഷി നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിലമൊരുക്കിയ ശേഷമാണ് കൃഷി ആരംഭിച്ചത്. കൃഷിക്ക് ആവശ്യമായ വിത്ത്, വളം തുടങ്ങിയവ സൗജന്യമായി നൽകിക്കൊണ്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. വൈസ്പ്രസിഡന്റ് കെ അജ്നഫ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ അതുല്യ ബൈജു, പഞ്ചായത്ത് അംഗം കെ സുധ,തൊഴിലുറപ്പ് വിഭാഗം ഓവർസീയർ ജസ്നി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Comments