CRIME
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 2.8 കിലോ സ്വർണം പിടിച്ചു
മട്ടന്നൂർ> കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 2.8 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ബുധനാഴ്ച രാവിലെ ദോഹയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരൻ കുന്ദമംഗലം സ്വദേശി വട്ടം പറമ്പിൽ ഷബീബിൽ നിന്നാണ് സ്വർണബിസ്കറ്റുകൾ പിടികൂടിയത്.
സ്വർണ ബിസ്കറ്റുകൾ കഷണങ്ങളാക്കി ഡ്രില്ലിങ്ങ് മെഷീനകത്ത് വച്ചാണ് കടത്തിയത്. ഇതിന് 98 ലക്ഷം രൂപ വിലവരും. കസ്റ്റംസ് അസി.കമീഷണർ ഒ പ്രദീപ്, സൂപ്രണ്ടുമാരായ പ്രദീപ് കുമാർ നമ്പ്യാർ, പി വി രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.
Comments