CRIMEKERALAUncategorized
കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയിൽ
വില്‍പ്പനക്കായി കാറില്‍ കൊണ്ടുവന്ന 22 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായി. മലപ്പുറം കടുങ്ങൂത്ത് വെച്ച് ഇന്നലെ രാത്രി കരുവാരക്കുണ്ട് കുരിശ് സ്വദേശികളായ കെ റഷാദ് (28), അബ്ദുല്‍ ഗഫൂര്‍ (31)എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ഡി വൈ എസ് പി. എം പി പ്രദീപിന്റെ നിര്‍ദേശനുസരണം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ വി അമീറലി, മുഹമ്മദ് അലി, എം ഗിരീഷ്, സിയാദ് കോട്ട, ആന്റി നര്‍കോട്ടിക് ടീം അംഗങ്ങളായ ദിനേഷ്, മുഹമ്മദ് സലീം. ജ, ആര്‍ ഷഹേഷ്, കെ കെ ജസീര്‍, ഹമീദലി, പി രജീഷ്, ജാഫര്‍, എം ഉസ്്മാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments